Friday, December 3, 2021

പി.എഫ്. മാത്യൂസിനും ഉണ്ണി ആറിനും ഒ.പി. സുരേഷിനും സാഹിത്യ അക്കാദമി അവാര്‍ഡ്

- Advertisement -spot_imgspot_img
- Advertisement -spot_imgspot_img

2020-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പി.എഫ്. മാത്യൂസിനാണ് നോവല്‍ പുരസ്‌കാരം (അടിയാള പ്രേതം). ചെറുകഥയ്ക്കുള്ള പുരസ്‌കാരം ഉണ്ണി ആറും (വാങ്ക്) കവിത പുരസ്‌കാരം ഒ.പി. സുരേഷും(താജ്മഹല്‍) നേടി. പ്രിയ എ.എസിക്കാണ് ബാലസാഹിത്യ പുരസ്‌കാരം (പെരുമഴയത്തെ കുഞ്ഞിതളുകള്‍).

സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കും. കെ.കെ. കൊച്ച്, മാമ്പുഴ സുകുമാരന്‍, കെ.ആര്‍. മല്ലിക, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, ചവറ കെ.എസ്. പിള്ള, എം.എ. റഹ്മാന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.

 award.jpg

ശ്രീജിത്ത് പൊയില്‍ക്കാവ് (നാടകം-ദ്വയം), ഡോ പി. സോമന്‍ (സാഹിത്യ വിമര്‍ശനം- വൈലോപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന), ഡോ ടി. കെ. ആനന്ദി (വൈജ്ഞാനിക സാഹിത്യം- മാര്‍ക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം), കെ. രഘുനാഥന്‍ (ജീവചരിത്രം/ആത്മകഥ-മുക്തകണ്ഠം വി. കെ. എന്‍), വിധു വിന്‍സെൻറ്​ (യാത്രാവിവരണം- ദൈവം ഒളിവില്‍ പോയ നാളുകള്‍), അനിത തമ്പി (വിവര്‍ത്തനം- റാമല്ല ഞാന്‍ കണ്ടു), സംഗീത ശ്രീനിവാസന്‍ (വിവര്‍ത്തനം- ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍), ഇന്നസെന്റ് (ഹാസസാസാഹിത്യം-ഇരിങ്ങാലക്കുടയ്ക്കു ചുറ്റും) എന്നിവര്‍ക്കാണ്​മറ്റു പുരസ്‌കാരങ്ങള്‍.

- Advertisement -spot_imgspot_img
Latest news
- Advertisement -spot_img
Related news
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here