Friday, December 3, 2021

തിരുവനന്തപുരം ദത്ത് വിവാദത്തില്‍ ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ച കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും മകനെന്ന് ഡിഎന്‍എ ഫലം

- Advertisement -spot_imgspot_img
- Advertisement -spot_imgspot_img

ദത്ത് വിവാദത്തില്‍ ഡിഎന്‍എ ഫലം പോസിറ്റീവ്; കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും

ദത്ത് വിവാദത്തില്‍ ഡിഎന്‍എ ഫലം പോസിറ്റീവ്; കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലായിരുന്നു പരിശോധന 23 Nov 2021 8:38 PM റിപ്പോർട്ടർ നെറ്റ്‌വർക്ക് തിരുവനന്തപുരം ദത്ത് വിവാദത്തില്‍ ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ച കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും മകനെന്ന് ഡിഎന്‍എ ഫലം. മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ഡിഎന്‍എ ഫലം പോസിറ്റീവായി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലായിരുന്നു പരിശോധന. ഫലം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. ഫലം സി ഡബ്ല്യു സി കോടതിയിൽ സമർപ്പിക്കും.ഇന്നലെ രാജീവ് ഗാന്ധി സാങ്കേതികകേന്ദ്രത്തിലെത്തിയാണ് അനുപമയും അജിത്തും സാമ്പിള്‍ നല്‍കിയത്. കുഞ്ഞിന്റെ സാമ്പിള്‍ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. തിരുവനന്തപുരം നിര്‍മ്മല ശിശുഭവനില്‍ വച്ചാണ് കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചത്. നിലവില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാലം സമരം തുടരുന്ന അനുപയും അജിത്തും കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ ആരോപണ വിധേയർക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

- Advertisement -spot_imgspot_img
Latest news
- Advertisement -spot_img
Related news
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here